ശേഷിയില്‍ ഭിന്നരായി ജനിക്കുന്ന കുട്ടികള്‍ക്ക് ജീന്‍ തെറാപ്പി, ജനറ്റിക് കൗണ്‍സിലിംഗ് എന്നിവ മുതല്‍ വ്യത്യസ്തങ്ങളായ അത്യാധുനിക ചികിത്സാരീതികളിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഏറ്റവും നേരത്തെ എത്തിക്കുവാന്‍ വേണ്ടിയുള്ള സൗകര്യങ്ങളോടുകൂടിയിട്ടുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍ കണ്ണൂരില്‍ ആരംഭിക്കുന്നു. ജീവകാരുണ്യ മേഖലയില്‍ ഒട്ടേറെ സേവനങ്ങള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിവരുന്ന തണലിന്റെ സംരംഭം കേരളത്തിലെ ശേഷിയില്‍ ഭിന്നരായ കുട്ടികള്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനിച്ച ഉടനെ വളര്‍ച്ച പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് നേരത്തെയുള്ള ഇടപെടലുകളിലൂടെ അവരുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള സേവനങ്ങളാണ് ഏര്‍ലി ഇന്റര്‍വന്‍ഷന്‍ സെന്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ജനനം മുതല്‍ ആറു വയസ്സുവരെ പ്രായമുള്ളവരും ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ളവരും ആയ കുട്ടികള്‍ക്ക് വൈവിധ്യമായ ചികിത്സയും പരിചരണവും കൊടുക്കുക എന്നതാണ് തണല്‍ ഏര്‍ലി ഇന്റര്‍വേഷന്‍ സെന്റര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഈ പ്രായപരിധിയില്‍ പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ ശരീരവും സാമൂഹികവും വൈകാര്യവുമായ വികസനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് അവരെ സഹായിക്കുന്നതിന് ഇഐസിയിലെ സേവനങ്ങള്‍ കൊണ്ട് സാധിക്കും – ഡോക്ടര്‍, സൈക്കോളജിസ്റ്റ,ഫിസിയോതെറാപിസ്റ്റ്,ഫിസിയാര്‍ട്ടിസ്റ്റ്,സ്പീച്ച് ആന്റ് ലാംഗേജ് ് പാത്തോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സോഷ്യല്‍ വര്‍ക്ക് ,നഴ്‌സ്,ഡയറ്റീഷ്യന്‍ എന്നിവര്‍ അടങ്ങുന്ന ഒരു ടീമാണ് ഇഐസി സേവനങ്ങള്‍ നല്‍കുന്നത.് കേരളത്തില്‍ എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ശേഷിയില്‍ ഭിന്നരായ കുട്ടികളുടെ സമഗ്രക്ഷേമം കണക്കിലെടുത്ത് കണ്ണൂരില്‍ ആരംഭിക്കുന്ന ഏര്‍ലി ഇന്റര്‍വേന്‍ഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ 2023 മാര്‍ച്ച് മാസം 12 ആം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ കാപ്പിറ്റല്‍ മാളിന്റെ ആറാം നിലയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തണല്‍ ഭിന്നശേഷി സ്‌കൂളിലെ കുട്ടികളും ഈ രംഗത്ത് മികവ് തെളിയിച്ച മറ്റു കുട്ടികളും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സാമ്പത്തിക ഭാരം മൂലം ചികിത്സയും പരിചരണവും മുടങ്ങിപ്പോയ പാവപ്പെട്ട കുടുംബങ്ങളിലെ ഇത്തരം കുട്ടികള്‍ക്ക് സൗജന്യമയോ സൗജന്യ നിരക്കിലോ ചികിത്സ നല്‍കാനാണ് തണല്‍ ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 9947885666 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.ഡോക്ടര്‍ കെ പി താജുദ്ദീന്‍,ഡോക്ടര്‍ ദില്‍ഷത്, വി വി മുനീര്‍,എം പി ഇര്‍ഷാദ്, വി യൂനസ്,സാബിര്‍ അലി,വി.എന്‍.മുഹമ്മദലി എ്ന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.