///
4 മിനിറ്റ് വായിച്ചു

ലോകകപ്പിൽ ധരിച്ച ഗ്ലൗവുകൾ ലേലം ചെയ്തു; കാൻസർ ആശുപത്രിക്ക് സഹായവുമായി എമിലിയാനോ മാർട്ടിനെസ്

Emiliano Martinez donates to cancer hospital

കുട്ടികളുടെ കാൻസർ ആശുപത്രിയെ സഹായിക്കാനായി ഖത്തർ ലോകകപ്പിൽ ധരിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് അർജന്‍റൈൻ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ്. അർജന്റീനയുടെ കിരീട നേട്ടത്തിൽ മെസിയോളം പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനെസ്. ഫൈനലിൽ ഫ്രാൻസുമായുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായി മാറിയ ​ഗ്ലൗസുകൾ ലേലത്തിൽ പോയത് 45,000 ഡോളറിനാണ്.

കാൻസർ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്കാണ് താരത്തിന്റെ സംഭാവന. വെള്ളിയാഴ്ച ഓൺലൈനിലൂടെയാണ് ലേല നടപടികൾ നടന്നത്. തന്‍റെ കൈയൊപ്പോടു കൂടിയാണ് താരം ഗ്ലൗവ് ലേലത്തിനായി കൈമാറിയത്. 36.8 ലക്ഷം രൂപക്കാണ് ഒടുവിൽ ഗ്ലൗവ് വിറ്റുപോയത്. അര്‍ജന്റീന പീഡിയാട്രിക്ക് ഫൗണ്ടേഷനാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!