സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്. ഇന്നലെയാണ് സ്വർണവില മാർച്ച് 18 ലെ റഎക്കോർഡ് നിരക്കായ 5530 രൂപയിൽ ( ഒരു ഗ്രാം) എത്തിയത്. തുടർന്ന് ഈ റെക്കോർഡ് മറികടന്ന് സ്വർണവില വൻ കുതിപ്പാണ് നേടിയിരിക്കുന്നത്.