//
7 മിനിറ്റ് വായിച്ചു

വിഷു പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകുന്നേരം 5.00 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുന്നതാണ്. തുടർന്ന് ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതിനുശേഷം, ഭക്തജനങ്ങളെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. നട തുറക്കുന്ന നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 12 മുതൽ രാവിലെ 4.30- ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, നിർമ്മാല്യ ദർശനം എന്നിവ ഉണ്ടാകും.

തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 9.00 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുകയും, വൈകിട്ട് 5.00 മണിക്ക് നട തുറക്കുകയും ചെയ്യും. 6.30- ന് ദീപാരാധന കഴിഞ്ഞാൽ പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക. പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കുക. തുടര്‍ന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകുന്നതാണ്. ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19-ന് രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!