യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി ഉടൻ ബ്ലഡ് മണി നൽകിയില്ലെങ്കിൽ തിരിച്ചടിയാകും. ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതിയിൽ നടപടി വേഗത്തിലായിട്ടുണ്ട്. തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ. ഏറെ നാളുകൾക്ക് ശേഷം ഈസ്റ്റർ ദിനത്തിൽ യമനിലെ ജയിലിൽ നിന്നും മകൾ തന്നെ വിളിച്ചെന്ന് പ്രേമ കുമാരി പറയുന്നു.
ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ അപ്പീൽകോടതിയും ശരിവെച്ചു. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലും ഉടൻ തീർപ്പുണ്ടാകും. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിന്റെ ബന്ധുക്കള്‍ സമീപിച്ചത്.