//
5 മിനിറ്റ് വായിച്ചു

വിയർത്ത് കുളിച്ച് കേരളം; വേനല്‍ചൂട് തുടരും,പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന താപനില

സംസ്ഥാനത്ത് വേനല്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ചൂട് ഇനിയും കനക്കും. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച്‌ പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. അതേസമയം, മധ്യ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.

ചൂട് ഉയരുന്നതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. സൂര്യാഘാതത്തിന് സാധ്യത ഉള്ളതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയുള്ള സമയത്ത് വെയില്‍ നേരിട്ട് ഏല്‍ക്കരുത്. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!