സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്കി സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസമായി മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില നേരിയ തോതില്‍ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില പവന് (8 ഗ്രാം) 80 രൂപ കുറഞ്ഞ് 44,520 രൂപയില്‍ എത്തി. കേരളത്തില്‍ ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,565 രൂപയായി. അക്ഷയ തൃതീയ ദിനമായ ഏപ്രില്‍ 22 ന് 44,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. വിഷുവിന് തലേന്ന് ഏപ്രില്‍ 14നായിരുന്നു സ്വര്‍ണവിപണി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.