ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാൻ്റേ വിവിധ ഭാഗങ്ങളിൽ നിന്നായി 62 ബസുകൾ പോർട്ട് സുഡാനിലെക്ക് സർവീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാൻ, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് ദിവസം കൊണ്ടാണ് ഇത്രയും നടപടികൾ പൂർത്തിയാക്കിയത് എന്നും അധികൃതർ അറിയിച്ചു.
അതേസമയം കലാപം നടക്കുന്ന സാഹചര്യത്തിൽ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.