//
7 മിനിറ്റ് വായിച്ചു

മണിപ്പൂർ സംഘർഷം; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് ഗവർണർ

മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ടു ഗവർണർ. സങ്കീർണമായ സാഹചര്യങ്ങളിൽ മറ്റു മാർഗങ്ങളില്ലെങ്കിൽ ഉത്തരവ് നടപ്പാക്കാൻ ഗവർണർ വിവിധ മജിസ്ട്രേറ്റുകൾക്കു നിർദേശം നൽകി. പട്ടികവർഗ പദവിയെ ചൊല്ലി ഭൂരിപക്ഷമായ മെയ്തി സമുദായക്കാരും ഗോത്ര വിഭാഗക്കാരും തമ്മിലാണ് സംഘർഷം തുടരുന്നത്. സംഘർഷബാധിത മേഖലകളിൽനിന്ന് ഇതുവരെ 9,000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. കരസേനയുടെയും അസം റൈഫിൾസിൻ്റെയും സൈനികരെ കലാപം നിയന്ത്രിക്കാനായി വിന്യസിച്ചു.

സംസ്ഥാനത്ത് അഞ്ചുദിവസത്തേക്കു മൊബൈൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം, ബിഎസ്എൻഎൽ തുടങ്ങിയ ബ്രോഡ്ബാൻഡുകൾക്കും സേവനം വിച്ഛേദിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കരസേനയുടെയും അസം റൈഫിൾസിൻ്റെയും 55 കോളം സൈനികരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായാൽ 14 കോളം സൈനികരെ കൂടി വിന്യസിക്കാൻ കരസേന തീരുമാനിച്ചിട്ടുണ്ട്. സംഘർഷം ഉണ്ടായ മൊറേ, കാങ്പോക്പി മേഖലകളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനായെന്ന് കരസേന അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!