15 വർഷം കാലാവധി പൂർത്തിയാക്കിയ കെഎസ്ആർടിസി ബസുകളുടെ സർവീസ് നീട്ടി സർക്കാർ ഉത്തരവ്. സെപ്റ്റംബർ 10 വരെയാണ് സർവീസ് നീട്ടിയിരിക്കുന്നത്. 237 ബസുകളുടേയും 105 വർക്ക് ഷോപ്പ് വാഹനങ്ങളുടെയും അടക്കം ഫിറ്റ്നസ് നീട്ടി.
നേരത്തെ പതിനഞ്ചുവർഷം കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കി നൽകേണ്ടന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇത് നടപ്പിലായാൽ ബസ് സർവ്വീസ് നിർത്തിവെയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടിലാകുമെന്നും മനസിലാക്കിയ കെഎസ്ആർടിസി ഇളവ് തേടി സർക്കാരിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.