///
4 മിനിറ്റ് വായിച്ചു

‘അരിക്കൊമ്പന്‍’ വെള്ളിത്തിരയിലേക്ക്; പുതിയ സിനിമയുമായി സാജിദ് യാഹിയ

ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്നു. ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സാജിദ് യഹിയ ആണ് അരിക്കൊമ്പന്‍റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായ സുഹൈല്‍ എം കോയ ആണ് അരിക്കൊമ്പന്‍ സിനിമയുടെ കഥ ഒരുക്കുന്നത്.“The most powerful force on earth Is JUSTICE” എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!