//
6 മിനിറ്റ് വായിച്ചു

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, 13000 പേരെ മാറ്റിപാർപ്പിച്ചു

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. സംഘർഷ മേഖലകളില്‍ സൈന്യത്തിന്‍റെ കാവല്‍ തുടരുകയാണ്.

സംഘർഷ മേഖലകളില്‍ നിന്നും സൈന്യം 13000 പേരെ മാറ്റിപ്പാർപ്പിച്ചു. അതിർത്തി മേഖലകളിലുള്ള ആയിരത്തലധികം പേര്‍ അസമിലേക്ക് പലായനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്.മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന കേന്ദ്രസർവകലാശാലയിലെ 9 മലയാളി വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച കൊല്‍ക്കത്ത വഴി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുള്ള പ്രതിഷേധമാണ് ശക്തമായ സംഘർഷത്തിൽ കലാശിച്ചത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!