സംസ്ഥാനത്ത് കാലവര്‍ഷം പ്രതീക്ഷിച്ചതിലും വൈകുന്നു. ഇന്നലെ കാലവര്‍ഷം എത്തുമെന്നാണ് പ്രവചനമെങ്കിലും, അല്‍പം കൂടി വൈകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജൂണ്‍ എട്ടിന് മുന്‍പായാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക. കാലവര്‍ഷം കേരളതീരത്തിനടുത്ത് എത്തിയെങ്കിലും കരയില്‍ പ്രവേശിക്കാനുള്ള ശക്തി കാറ്റിന് ഇല്ലെന്നാണ് വിലയിരുത്തല്‍.
അറബിക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും സഞ്ചാര പാതയും അനുസരിച്ചാകും കാലവര്‍ഷത്തിന്റെ ഗതി നിര്‍ണയിക്കുക. എട്ടാം തീയതിക്ക് മുന്‍പ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ.