3 മിനിറ്റ് വായിച്ചു

മുഖ്യമന്ത്രി വിശ്രമത്തില്‍; ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവച്ചു

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റി വെച്ചു. വിദേശ പര്യടനം കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.

12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!