5 മിനിറ്റ് വായിച്ചു

മോൻസണിനെ തള്ളിപ്പറയേണ്ട കാര്യമില്ല: തന്നെ ശിക്ഷിക്കാൻ തെളിവില്ലെന്നും കെ സുധാകരൻ

കൊച്ചി> മോൻസണുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈയിലില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ജുഡീഷ്യറിയിൽ  വിശ്വാസമുണ്ട്‌. കേസിന്റെ ന്യായവും അന്യായവും കോടതി പരിശോധിക്കട്ടെ. ആശങ്കയും ഭയപ്പാടുമില്ല. ജാമ്യത്തിലിറങ്ങിയശേഷം കളമശേരിയിൽ വാർത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു സുധാകരൻ.

‘അവർക്ക്‌ കുറെ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു. മറുപടി പറഞ്ഞു. എന്തൊക്കെയാണ്‌ ചോദിച്ചതെന്നും പറഞ്ഞതെന്നും പുറത്തുപറയാൻ താൽപ്പര്യമില്ല’. മോൻസണിനെ ശത്രുപക്ഷത്ത്‌ നിർത്തില്ലെന്ന്‌ പറഞ്ഞതിനെക്കുറിച്ചുള്ള വാർത്താലേഖകരുടെ ചോദ്യത്തിന്‌, എനിക്ക്‌ അതിന്റെ ആവശ്യമില്ലെന്ന മറുപടി സുധാകരൻ ആവർത്തിച്ചു. ‘അയാളുടെ സാംസ്‌കാരിക നിലവാരം മോശമാണ്‌. അയാൾക്കെതിരെ ഇപ്പോൾത്തന്നെ ഒരുപാട്‌ കേസുണ്ട്‌. ആജീവനാന്തം ശിക്ഷ ഉൾപ്പെടെ കിട്ടിയിട്ടുണ്ട്‌ ’– സുധാകരൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!