4 മിനിറ്റ് വായിച്ചു

വ്യാജ രേഖ കേസ്‌ : നിഖിൽ തോമസ്‌ പിടിയിൽ

ആലപ്പുഴ > വ്യാജ രേഖകൾ ഹാജരാക്കി കായംകുളം എംഎസ്‌എം കോളേജിൽ എം കോമിന്‌ പ്രവേശനം നേടിയെന്ന കേസിലെ പ്രതി നിഖിൽ തോമസ്‌ പിടിയിൽ. വെള്ളി രാത്രി വൈകിയാണ് നിഖിലിനെ പിടികൂടിയത്‌.

അഞ്ചു ദിവസമായി ഒളിവിലായിരുന്ന പ്രതിയെ കോട്ടയം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്നാണ്‌ പൊലീസ്‌ പിടികൂടിയത്‌. ശനി പുലർച്ചെ രണ്ടോടെ  കായംകുളം സ്‌റ്റേഷനിലെത്തിച്ചു. എംഎസ്‌എം കോളേജിലെ ബികോം പഠനം പൂർത്തിയാക്കാത്ത നിഖിൽ അതേ കാലയളവിൽ തന്നെ കലിംഗ സർവകലാശാലയിൽനിന്ന്‌ പഠിച്ച്‌ ബിരുദം നേടിയ സർട്ടിഫിക്കറ്റാണ്‌ പിജി പ്രവേശനത്തിന്‌ ഹാജരാക്കിയത്‌.

നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലന്നും സർട്ടിഫിക്കറ്റ്‌ വ്യാജമെന്നും രജിസ്‌ട്രാർ റിപ്പോർട്ട്‌ നൽകിയതോടെ നിഖിലിന്റെ എംകോം പ്രവേശനം കേരള സർവകലാശാല റദ്ദാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!