3 മിനിറ്റ് വായിച്ചു

വാഹനാപകടം; ചുരത്തിൽ 
ഗതാഗതം തടസ്സപ്പെട്ടു

താമരശേരി
വാഹനങ്ങൾ അപകടത്തിൽപ്പെട്ടും ലോറി കുടുങ്ങിയും ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴം അർധരാത്രി ഗ്രാനൈറ്റുമായി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് ഒമ്പതാംവളവിൽ ആക്സിൽ ഒടിഞ്ഞ് കുടുങ്ങിയത്. തുടർന്ന് വാഹനങ്ങൾ ഒരുവരിയായാണ് കടത്തിവിട്ടത്.
ഇതിനിടയിൽ രാവിലെ എട്ടരയോടെ വാഹനങ്ങൾ കൂട്ടമായി അപകടത്തിൽപ്പെട്ടു. എട്ടാംവളവിന് മുകളിൽ കെഎസ്ആർടിസി ബസ്സിന് പിറകിൽ പിക്കപ്പ് വാനും അതിനുപിറകിൽ കാറും ഇടിച്ചു. പിന്നാലെ വന്ന ലോറി കാനയിലും ഇറങ്ങിപ്പോയി. അടിവാരത്തുനിന്ന്‌ ക്രെയിൻ എത്തിച്ച്‌ വാഹനങ്ങൾ മാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!