3 മിനിറ്റ് വായിച്ചു

വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് 50 അടി താഴ്ചയിലേക്ക് വീണു; ഗുരുതര പരിക്ക്

തിരുവനന്തപുരം> വര്‍ക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്നു താഴേക്ക് വീണു യുവാവിനു ഗുരുതര പരിക്ക്. 50 അടിയോളം താഴേക്കാണ് യുവാവ് വീണത്. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു.തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തില്‍പ്പെട്ടത്.ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്.

ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!