/
4 മിനിറ്റ് വായിച്ചു

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്> അതിഞ്ഞാലിൽകാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്ന് പേർക്ക്പരിക്കേറ്റു. മുൻ പ്രവാസി പുഞ്ചാവിയിലെ അബ്ദുൾ റഹ്മാൻ (58) ആണ് മരിച്ചത്. ഭാര്യ നഫീസ മകൾ  അർഷാനഓട്ടോ ഡ്രൈവർ പടന്നക്കാട്ടെ കാത്തിമിം എന്നിവർക്കാണ് പരിക്കേറ്റത്.

മുഹമ്മദ് കുഞ്ഞി -ഖദീജ ദമ്പതികളുടെ മകനാണ്. മറ്റുമക്കള്‍: അർഷാന, റുബിന, അറഫാ, അർഷാദ്. മരുമക്കൾ: ബഷീർചിത്താരി, ഷാനി ചിറപ്പുറം, ഹാരീസ് ബല്ലാകടപ്പുറം. സഹോദരങ്ങൾ: അബുബക്കർ, ഫാത്തിമ മടിയൻ, ജാസ്‌മിൻ ചാമുണ്ഡിക്കുന്ന്, ഷാഹിദ ആറങ്ങാടി, ഇബ്രാഹിം.

പെരുന്നാളോടനുബന്ധിച്ച് ചിത്താരിയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു അബ്ദുൾ റഹ്മാനും കുടുംബം സഞ്ചരിച്ച ഓട്ടോയിൽ കാറിടിച്ച് ഓട്ടോ റിക്ഷ മറിയുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!