5 മിനിറ്റ് വായിച്ചു

അതിശക്ത മഴ: ഗുജറാത്തില്‍ കുടിലിന് മുകളില്‍ മതില്‍ വീണ് നാല് കുട്ടികള്‍ മരിച്ചു

അഹമ്മദാബാദ്> കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ പഞ്ച്മഹലില്‍ കുടിലിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണ് നാല് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹലോലില്‍ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിരിറാം ദാമോര്‍ (5), അഭിഷേക് ഭൂരിയ (4), ഗുന്‍ഗുന്‍ ഭൂരിയ (2), മുസ്‌കന്‍ ഭൂരിയ (5) എന്നിവരാണ് മരിച്ചത്.

ഗുജറാത്തില്‍ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. അടുത്ത രണ്ട് ദിവസവും ഗുജറാത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്ന കുടുംബം ഫാക്ടറിയുടെ സമീപം കുടില്‍ കെട്ടി താമസിക്കുകയായിരുന്നു.

ശക്തമായ മഴയില്‍ മതില്‍ ഇടിഞ്ഞു വീണ് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!