/
7 മിനിറ്റ് വായിച്ചു

നാളെ വൈദ്യുതി മുടങ്ങും

എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇല്ലം മുക്ക്, വള്ളിയോട്ട്, ജാതിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

⭕ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9 മണി മുതൽ 3 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വടുവൻകുളം, എം ആർ വുഡ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

⭕ത്രീ ഫേസ് കൺവേർഷൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചാലോട് പെട്രോൾ പമ്പിന് സമീപം റോഡിൽ കൂടിയുള്ള സിംഗിൾ ഫേസ് ലൈനിൽ വൈദ്യുതി മുടങ്ങും.

⭕എൽ.ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 12 മണി വരെ മുട്ടന്നൂർ പള്ളി ട്രാൻസ്‌ഫോർമർ പരിധിയിലും 11 മണി മുതൽ 3 മണി വരെ മുട്ടന്നൂർ മാവിൻ ചോട്ടിൽ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

⭕ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊക്കായി, ഓടക്കുണ്ട്, പെരൂഞ്ഞി, തോപ്പിലായി കോളനി, ചുണ്ടക്കുന്ന്, ചേപ്പറമ്പ് പാറ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!