3 മിനിറ്റ് വായിച്ചു

മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 മരണം

മുംബൈ > മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് തീ പിടിക്കുകയായിരുന്നു. തീ പിടിച്ച ബസ് പൊട്ടിത്തെറിച്ചു.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 25 പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ​ഗുരുതരമായി പൊള്ളലേറ്റവരെ ബുൾധാന സിവിൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ ബസ് പൂർണമായി കത്തിനശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!