തിരുവനന്തപുരം | ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സീറ്റർ കം സ്ലീപ്പർ ബസുമായി കെ എസ് ആർ ടി സി സ്വിഫ്‌റ്റ്. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം രണ്ട് ബസുകളാണ് നിരത്തിൽ ഇറക്കുക. ബസുകളിൽ 25 വീതം സീറ്റുകളും 15 വീതം ബെർത്തുകളും ഉണ്ടാകും.
എയർ സസ്‌പെൻഷൻ, റിക്ലയിനിങ് സീറ്റുകൾ, സീറ്റുകൾക്ക് സമീപം ചാർജിങ് പോയിന്റുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഉണ്ടാകും. ടിക്കറ്റ് നിരക്ക് ബെർത്തിന് മറ്റ് സീറ്റിനേക്കാൾ 25 ശതമാനം അധികം ആയിരിക്കും.
വോൾവോ ബസിന്റെ ടിക്കറ്റ് നിരക്കിനേക്കാൾ കുറവിൽ യാത്ര ചെയ്യാം. രാത്രി സർവീസുകൾ ആയിരിക്കും. ഗജരാജ എസി സ്ലീപ്പർ, ഗരുഡ എസി സീറ്റർ, നോൺ എസി സീറ്റർ, സൂപ്പർ ഫാസ്റ്റുകൾ എന്നിവയാണ് സ്വിഫ്‌റ്റിനായി ദീർഘദൂര സർവീസ് നടത്തുന്നത്.