/
5 മിനിറ്റ് വായിച്ചു

കെ.ഇ. ആറിന് വിരുദ്ധമായി ഭാഷാധ്യാപക നിയമനം തടയുന്ന നടപടികൾ അവസാനിപ്പിക്കുക .കെ .എ ടി .എഫ്

കണ്ണൂർ : കെ ഇ ആറിൽ നിഷ്കർഷിക്കാത ഡി എൽ എഡ് എന്ന കോഴ്സിന്റെ പേരു പറഞ്ഞ് അധ്യാപക നിയമനം തടയുന്നത് ഒഴിവാക്കുക , കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം ഉടൻ പൂർത്തിയാക്കുക , ഡി എ കുടിശ്ശികകൾ ഉടൻ അനുവദിക്കുക.
തുടങ്ങിയ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ കണ്ണൂർ റവന്യൂ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ DDE ഓഫീസിന് മുന്നിൽ ധർണ നടത്തി .
മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്. പി.പി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു . സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി എ.പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി . കെ.വി. റംല , എം എം അജ്മൽ , ശിഹാബ് എസ് എച്ച് , ബി സൈനബ , പി.വി.സഹീർ , റിയാസ് ശാദുലിപ്പള്ളി , ഉമ്മർ .സി .എം , അബ്ദുൾ മജീദ് .ടി എന്നിവർ സംസാരിച്ചു . കെ.പി ഷറഫുദ്ധീൻ സ്വാഗതവും കെ പി നജ്മുദ്ധീൻ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!