കണ്ണൂർ | ശക്തമായ മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞ് വീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞ് വീണത്. രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. കണ്ണൂരിൽ ഇന്ന് തീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. രാത്രി പത്ത് മണിക്ക് ശേഷമുള്ള യാത്രയാണ് നിരോധിച്ചിരിക്കുന്നത്. ഏഴാം തിയതി വരെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തി വെച്ചിട്ടുണ്ട്. വിനോദ സഞ്ചാരത്തിനും ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.