4 മിനിറ്റ് വായിച്ചു

ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ന്യൂഡൽഹി> മധ്യപ്രദേശിലെ സിധി ജില്ലയിൽ ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റിലായി. ചൊവ്വ രാത്രി പിടിയിലായ പ്രതി പ്രവേശ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം, പട്ടികജാതി– വർ​ഗ നിയമങ്ങൾ എന്നിവ ചുമത്തി കേസെടുത്തു. നിലത്തിരിക്കുന്ന ദളിത് യുവാവിന്റെ മുഖത്ത് പുക വലിച്ചുകൊണ്ട് പ്രതി മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.

ബിജെപി എംഎൽഎ കേദർനാഥ് ശുക്ലയുടെ അടുത്ത സഹായികൂടിയാണ് പ്രവേശ് ശുക്ല. ഇതാണോ ബിജെപിയുടെ ​ഗോത്രവർ​ഗ സ്നേഹമെന്നും ഇത് ജം​ഗിൾ രാജാണെന്നും കോൺ​ഗ്രസ് വക്താവ് ഹഫീസ് ട്വിറ്ററിൽ പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!