/
4 മിനിറ്റ് വായിച്ചു

അഴീക്കോട് ജനവാസ മേഖലകളിൽ വെള്ളം കയറി

അഴീക്കോട്‌ | അതിശക്തമായ മഴയിൽ അഴീക്കോട്‌ മൂന്ന്നിരത്ത് പ്രദേശം മുതൽ അഴീക്കൽ വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിച്ചു. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വളപട്ടണം പുഴയുടെ തീരപ്രദേശത്ത് വെള്ളം കര കവിഞ്ഞ് ഒഴുകി.

ഓലാടത്താഴെ, ഉപ്പായിച്ചാൽ ജനവാസ മേഖലകളിൽ വെള്ളം കയറിയതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫയർ ഫോഴ്സ് നിലയത്തിൽ ലഭിച്ച സന്ദേശ പ്രകാരം രണ്ട് യൂണിറ്റും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രണ്ട് മണിക്കൂർ നേരം പ്രവർത്തിച്ചതിന്റെ ഫലമായി 13 വീടുകളിൽ നിന്ന് 57 പേരെ ഹിദായത്തുൽ സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിലും ചിലരുടെ ബന്ധു വീടുകളിലും സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!