//
7 മിനിറ്റ് വായിച്ചു

“കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാം” ; 3000 കോടിയുടെ പദ്ധതി , ആരോഗ്യമേഖല കൂടുതൽ കുതിക്കും

തിരുവനന്തപുരം
2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ 3000 കോടിയുടെ “കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാം’.  സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന്‌ പുതിയ പദ്ധതി കൂടുതൽ മുന്നേറ്റം നൽകും.

തടയാനാകുന്ന രോഗങ്ങൾ, പരിക്കുകൾ, അകാലമരണം എന്നിവയിൽനിന്ന്‌ പൊതുജനങ്ങളെ സംരക്ഷിച്ച്‌ ഗുണമേന്മയുള്ളതും ദൈർഘ്യമേറിയതുമായ ജീവിതം ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെ പിന്തുണയോടെ അഞ്ചു വർഷത്തേക്ക്‌ 14 ജില്ലയിലും പദ്ധതി നടപ്പാക്കും. 3000 കോടിയിൽ 9-00 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ബാക്കിയുള്ള 2100 കോടി ലോകബാങ്ക്‌ സഹായത്തോടെ ലഭ്യമാക്കും. ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെയുള്ള മുഴുവൻസമയ അടിയന്തര പരിചരണ സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തൽ, സാങ്കേതിക ആരോഗ്യ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന്‌ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. പദ്ധതിരേഖ അനുമതിക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്‌  ഉടൻ സമർപ്പിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!