/
5 മിനിറ്റ് വായിച്ചു

പത്തനാപുരത്ത് വൈദ്യുതകമ്പിയില്‍നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

കൊല്ലം> പത്തനാപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പത്തനാപുരം റേയ്ഞ്ച് ചാലിയാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് 15 വയസുള്ള കട്ടുകൊമ്പന്‍ ഷോക്കേറ്റ് ചരിഞ്ഞത്.പത്തനാപുരം റെയിഞ്ചില്‍ അമ്പനാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ചങ്ങപ്പാറ കമ്പിലൈന്‍ ഭാഗത്ത് വനപാലകരാണ് രണ്ട് ദിവസത്തോളം പഴക്കം വരുന്ന കാട്ടുകൊമ്പന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

പത്തനാപുരം റേഞ്ചില്‍ സമാനരീതിയില്‍ രണ്ടാമത്തെ കൊമ്പനാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ചരിയുന്നത്. പുന്നല കടശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കൊമ്പന്‍ ചരിഞ്ഞിരുന്നു. വന്യമ്യഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാനാണ് വൈദ്യുതി വേലിയില്‍ വൈദ്യുതി കടത്തിവിട്ടത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!