/
3 മിനിറ്റ് വായിച്ചു

‘ഓർമകളുടെ അടരുകൾ’ പ്രദർശനം തുടങ്ങി

കണ്ണൂർ | കലാകാരൻ ഹരീഷ ചേന്നങ്ങോടിന്റെ ‘അകവും പുറവും നിറഞ്ഞറിയുമ്പോൾ – ഓർമകളുടെ അടരുകൾ’ പ്രദർശനം മഹാത്മാ മന്ദിരം ഗാലറി ‘ഏകാമി’യിൽ തുടങ്ങി.

ഒരു തറിയിൽ നൂലുകൾ വിലങ്ങനെയും കുറുകെയും വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള 30 സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. ലിനൻ കാൻവാസിൽ അക്രിലിക് നിറങ്ങൾ ഉപയോഗിച്ചുള്ളവയാണ് സൃഷ്ടികൾ. ആർക്കിടെക്ടും കൺസർവേഷൻ സ്പെഷ്യലിസ്റ്റുമായ പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.

വത്സൻ കൂർമ കൊല്ലേരി, കെ ശശികുമാർ, ശ്രീജിത്ത് ഭൂഷൺ, ജോയ് ചാക്കോ, ഹരീഷയുടെ ഭാര്യയും കലാകാരിയുമായ രുപാൽ സത്പതി തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ്‌ 12-ന് സമാപിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!