പാലക്കാട്> പിരായിരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. ജനതാദൾ (എസ്) അംഗം സുഹറ ബഷീറാണ് രാജിവച്ചത്. ബിജെപി പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് രാജി.
സുഹറ ബഷീര്‍ 11 വോട്ടുകളോടെയാണ് പ്രസിഡന്റായത്.
എല്‍ഡിഎഫിന്റെ എട്ട് വോട്ടുകള്‍ക്കൊപ്പം ബിജെപിയുടെ മൂന്ന് വോട്ടുകളും സുഹറയ്ക്ക് ലഭിച്ചു. ഇതോടെയാണ് സിപിഐ എമ്മും ജനതാദളും സുഹറയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാലാണ് തിങ്കളാഴ്ച രാജി സമര്‍പ്പിച്ചത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഈ മാസം തന്നെ നടക്കും.
വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സാദിക് ബാഷ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടര വർഷത്തിനുശേഷം അധികാര കൈമാറ്റം നടത്താമെന്ന ധാരണയെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ എസ് സുമതിയും വൈസ് പ്രസിഡന്റായിരുന്ന ലീഗിലെ എച്ച് ഷമീറും രാജിവച്ചത്. തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.