/
7 മിനിറ്റ് വായിച്ചു

തൊടുപുഴയിൽ കെഎസ്‌ഇബി അധിക ബില്ല് ഈടാക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം > തൊടുപുഴയിൽ കെഎസ്‌ഇബി ബില്ലിലുണ്ടായ ക്രമക്കേടിൽ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. സംഭവത്തിൽ മീറ്റർ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായത്. സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പതിവായി അടച്ചിരുന്ന തുകയേക്കാൾ പത്തിരട്ടിയിലധികമായിരുന്നു തൊടുപുഴ മേഖലയിൽ പലർക്കും ഇത്തവണ ലഭിച്ച കെഎസ്ഇബി ബില്ല്, ഇത് വലിയ പ്രതിഷേധത്തിന് വഴി വച്ചു. അധിക ബില്ല് വന്നതുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികൾ ലഭിച്ചെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. തൊടുപുഴ മുൻസിപ്പാലിറ്റി കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നാണ് പരാതികൾ. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സംഭവത്തിൽ മീറ്റർ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൃത്യ സമയത്ത് റീഡിങ് എടുക്കാതെ ഒരുമിച്ചാണ് ബില്ല് നൽകിയതാണ് ബിൽ തുക കൂടാൻ കാരണം. സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. ഉപഭോതാകൾക്ക് പ്രയാസം ഇല്ലാത്ത രീതിയിൽ ബില്ല് അടക്കാൻ ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!