/
11 മിനിറ്റ് വായിച്ചു

മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി എക്സൈസ് വകുപ്പിനെ ശക്തി പ്പെടുത്തുക – KSESA 43 ആം കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക ആധുനിക കാലത്ത് നാടിന്റെ ഭാവി നിർണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജൻ ലഹരി – മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ്‌വകുപ്പിന്റെ അംഗബലം വർദ്ദിപ്പിക്കണമെന്നും പുതിയ ഓഫീസുകൾ അനുവദിക്കണമെന്നും കെ.എസ്.ഇ.എസ്.എ 43-ാം കണ്ണൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു . കണ്ണൂർ ജില്ലാ സമ്മേളനത്തിൽ KSESA കണ്ണൂർ ജില്ലാ പ്രസിഡന്റ് വി സി സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട പയ്യന്നൂർ എം. എൽ. എ ടി. ഐ. മധുസൂദനൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. KSESA കണ്ണൂർ ജില്ലാ സെക്രട്ടറി രാജേഷ് കെ. സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ നെൽസൺ ടി തോമസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. KSESA സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ കെ, സംസ്ഥാന പ്രസിഡന്റ്‌ ടി സജുകുമാർ, ബഹുമാനപ്പെട്ട കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ രാഗേഷ് ടി, എൻ. ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ, എൻ ജി ഒ അസോസിയേഷൻ ജില്ലാ ട്രഷറർ വി ആർ സുധീർ, കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി വി. സിനീഷ്, കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ഷാജി, KJSOA കണ്ണൂർ മേഖല സെക്രട്ടറി കെ ബൈജു, KSESA സംസ്ഥാന സെക്രട്ടറി പി. ഡി. പ്രസാദ്, KSESA സംസ്ഥാന കൗൺസിലർമാരായ വി. വി ഷാജി, എം ബി സുരേഷ് ബാബു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ഉച്ചക്ക് ശേഷം നടന്ന ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ടി സജുകുമാർ സംസ്ഥാന സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ രാജേഷ് ജില്ലാ പ്രവർത്തനറിപ്പോർട്ടും കണ്ണൂർ ജില്ലാ ട്രഷറർ കെ. എ പ്രനിൽ കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി പി. വി. ഗണേഷ് ബാബു ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ പി പ്രമോദന്റെ ചുമതലയിൽ 2023- 24 വർഷത്തേക്കുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പു നടന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!