തിരുവനന്തപുരം > 53 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ) ആണ് മികച്ച സംവിധായകൻ . കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്)അലൻസിയർ ലോപ്പസ് (അപ്പൻ)എന്നിവർക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സ്വഭാവനടനായി വി വി കുഞ്ഞികൃഷ്ണനേയും ( ന്നാ താൻ കേസ് കൊട് ) സ്വഭാവനടിയായി ദേവീ വർമ്മ ( സൗദി വെള്ളയ്ക്ക)യേയും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം വിശ്വജിത്ത് എസ് (ഇടവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നീ രണ്ട്പേർക്ക് ലഭിച്ചു.
ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.വാർത്താസമ്മേളനത്തിൽ ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് പങ്കെടുത്തു.