മട്ടന്നൂർ | സ്വന്തം വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു.
നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ – ജാനകി ദമ്പതികളുടെ മകൻ ദിവാകരൻ (46) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
ഉളിയിൽ ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു. കേരള വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് ജോ: സെക്രട്ടറിയാണ്. ഭാര്യ സജ്ന. മകൻ ദേവപ്രയാഗ് (വിദ്യാർത്ഥി). സഹോദരങ്ങൾ: രാജൻ, ശോഭ, രമണി, രജിത.