/
4 മിനിറ്റ് വായിച്ചു

ബജ്‌റങ് പുണിയയ്ക്കും വിനേഷ്‌ ഫോഗട്ടിനും ഏഷ്യൻഗെയിംസ് പ്രവേശനം: ഐഒഎ തീരുമാനം ശരിവെച്ച്‌ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി> ഗുസ്‌തിതാരങ്ങളായ ബജ്‌റങ് പുണിയ, വിനേഷ്‌ ഫോഗട്ട്‌ എന്നിവർക്ക്‌ ട്രയലുകൾ കൂടാതെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരമൊരുക്കിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനം ശരിവെച്ച്‌ ഡൽഹി ഹൈക്കോടതി. ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തിന്‌ എതിരായ ഹർജി ഹൈക്കോടതി തള്ളി.

ചിലർക്ക്‌ മാത്രം ഇളവുകൾ അനുവദിക്കുന്നത്‌ വിവേചനപരമാണെന്ന വാദമുന്നയിച്ച്‌ ഗുസ്‌തിതാരങ്ങളായ അന്തിംപൻഗൽ, സുജീത്‌കൽക്കൽ എന്നിവരാണ്‌ കോടതിയെ സമീപിച്ചത്‌. ബജ്‌റങ് പുണിയയ്‌ക്കും വിനേഷ്‌ ഫോഗട്ടിനും ട്രയലുകൾ ഇല്ലാതെ ഏഷ്യൻഗെയിംസിലേക്ക്‌ നേരിട്ട്‌ യോഗ്യത നൽകാനുള്ള ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തിന്‌ എതിരെ പ്രതിഷേധവുമായി ഒരുസംഘം ഗുസ്‌തിതാരങ്ങളും കോച്ചുകളും രക്ഷിതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!