/
6 മിനിറ്റ് വായിച്ചു

കേരളത്തിന്റെ മനോഹാരിത ലോകം കാണും; ‘കേരള ബ്ലോഗ് എക്‌സ്‌പ്രസ് ’ യാത്ര തുടരുന്നു

തിരുവനന്തപുരം> കേരളത്തിന്റെ മനോഹാരിത ലോകത്തെ അറിയിക്കാൻ രാജ്യാന്തര ബ്ലോഗർമാരുമായുള്ള ‘കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര’ തുടരുന്നു. 20 രാജ്യങ്ങളിൽ നിന്നും കേരളം കാണാൻ ലോകത്തിലെ അറിയപ്പെടുന്ന 30 ബ്ലോഗർമാരാണ് കേരളം ചുറ്റുന്നത്. കോവളത്തു നിന്ന് ആരംഭിച്ച യാത്ര  കേരളത്തിൻ്റെ പ്രകൃതി ഭംഗി ആസ്വദിച്ചും നാടിന്റെ സംസ്കാരവും ജീവിത രീതികളും മനസ്സിലാക്കിയും മുന്നേറുകയാണ്.

അമേരിക്ക, ബ്രിട്ടൻ, നെതർലൻഡ്‌സ്‌, കാനഡ, ഇറ്റലി, അർജന്റീന, ബ്രസീൽ, ചിലി, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബെൽജിയം, ബൾഗേറിയ, റൊമാനിയ,  തുർക്കിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ ബ്ലോഗർമാരാണ് സംഘത്തിലുള്ളത്. ഇന്ത്യയിൽ നിന്ന്‌ രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരുമുണ്ട്.

ഓൺലൈൻ വോട്ടെടുപ്പിലൂടെ മുന്നിലെത്തിയ ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ  പ്രചാരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണിത്. തിരുവനന്തപുരത്തുനിന്നാരംഭിച്ച യാത്ര കാസർകോട്ട്‌ അവസാനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!