കണ്ണൂർ > താമസസ്ഥലത്ത് കുഴഞ്ഞ് വീണ ലോക്കോപൈലറ്റ് മരിച്ചു. കോഴിക്കോട് മേപ്പയൂർ അഞ്ചാംപീടിക ഇല്ലത്തുമീത്തൽ ഹൗസിൽ കെ കെ ഭാസ്കരൻ(59) ആണ് മരിച്ചത്. രാവിലെ 5.10ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിൻ ലോക്കോപൈലറ്റായി ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു ഭാസ്കരൻ. ഇതിനായി രാവിലെ നാലിന് ജീവനക്കാരൻ റൂമിൽ വിളിക്കാൻ പോയപ്പോഴാണ് ഭാസ്കരൻ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
റെയിൽവെയിൽ 33വർഷമായി ലോക്കോപൈലറ്റാണ്. ഭാര്യ: സ്മിത. മക്കൾ: സനത് ശ്രീവാസ്, സനിയ ഭാസ്കരൻ.