/
4 മിനിറ്റ് വായിച്ചു

ടീം കണ്ണൂർ സോൾജിയേഴ്സ് കാർഗിൽ വിജയ ദിനം ആഘോഷിച്ചു.

കണ്ണൂർ : കാർഗിൽ യുദ്ധ വിജയത്തിൻ്റെ 24 ആം വാർഷികം ആഘോഷിച്ച് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ്. പറശ്ശിനിക്കടവ് തവളപ്പാറയുള്ള കൂട്ടായ്മയുടെ ഓഫീസ് സമുച്ഛയത്തിൽ നടന്ന ആഘോഷ പരിപാടി Lt Col സുരേന്ദ്രൻ MK (Retd) ഉദ്ഘാടനം ചെയ്തു.
യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച യോദ്ധാക്കളുടെ ഓർമ്മ പുതുക്കി വാർ മെമ്മോറിയലിൽ പുഷ്പാർച്ചന നടത്തി. കാർഗിൽ യോദ്ധാവ് Spr രാജേഷ് കെ വി യെ ചടങ്ങിൽ ആദരിച്ചു.

KPRGS Govt HSS കല്യാശേരി യിലെ NCC കേഡറ്റ്കളും, കൂട്ടായ്മയിലെ അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കാളികളായി. ധനേഷ് TC അധ്യക്ഷനായിര ശ്രീജിത്ത് വേശാല, മനോജ് ബ്ലാത്തൂർ, വിനോദ് എളയാവൂർ എന്നിവർ സംസാരിച്ചു. യുദ്ധത്തിൽ പങ്കാളികളായവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത് NCC കേഡറ്റുകൾക്ക് വേറിട്ട അനുഭവമായി മാറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!