തിരുവനന്തപുരം> കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി.ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം.കൊച്ചി കമ്മീഷണര്‍ സേതുരാമനും മാറ്റം. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്കി.