/
2 മിനിറ്റ് വായിച്ചു

കെ.എസ്.ഇ.ബി ജീവനക്കാരന് മർദനം; ഇന്ന് പ്രതിഷേധ യോഗം

ചക്കരക്കൽ | ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ പി സി സത്യന് ഡ്യൂട്ടിക്ക് ഇടയിൽ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച രാവിലെ 9.30ന് വൈദ്യുതി ബോഡിലെ തൊഴിലാളികളും ഓഫീസർമാരും സംയുക്തമായി ചക്കരക്കൽ ടൗണിൽ പ്രതിഷേധ യോഗം നടത്തും. ചക്കരക്കൽ ഓഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്ന് സംയുക്ത സമിതി കൺവീനർ പ്രസ്ഥാവനയിലൂടെ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!