/
3 മിനിറ്റ് വായിച്ചു

ആകാശത്ത് അതിഭീമന്‍ ചാന്ദ്രക്കാഴ്ച ‘സൂപ്പര്‍മൂണ്‍’ വിശദാംശങ്ങള്‍

കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച. ഈ മാസം രണ്ട് തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുണ്ട്. ഓഗസ്റ്റ് 30ന് ആണ് ഈ മാസത്തെ രണ്ടാമത്തെ സൂപ്പര്‍ മൂണ്‍. ഇന്നത്തെ സൂപ്പര്‍ മൂണ്‍ ഇന്ത്യയിലും ദൃശ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍ മൂണ്‍ കാഴ്ച ഉണ്ടാകുന്നത്. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആരംഭിക്കുക. പുലര്‍ച്ചെ 2.41 വരെ ഇത് നീണ്ടു നില്‍ക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!