//
5 മിനിറ്റ് വായിച്ചു

സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗം സി കെ റെജി അന്തരിച്ചു

മുളന്തുരുത്തി> സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും ആരക്കുന്നം എ പി വർക്കി മിഷൻ ഹോസ്‌പിറ്റൽ വൈസ് ചെയർമാനും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായ മുളന്തുരുത്തി ചിറ്റേത്ത് സി കെ റെജി (50) അന്തരിച്ചു.

ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂൾ മാനേജർ, കനിവ് പാലിയേറ്റീവ് കെയർ ചോറ്റാനിക്കര എരുവേലി ഫിസിയോതെറാപ്പി സെന്റർ ചെയർമാൻ, കേരള കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, തൃപ്പൂണിത്തറ ഏരിയ പ്രസിഡന്റ്, ആംഫിനോൾ എഫ് സി ഐ വർക്കേഴ്സ് യൂണിയൻ (സിഐടിയു ) ജനറൽ സെക്രട്ടറി,  ആപ്റ്റിവ് എപ്ലോയിസ് യൂണിയൻ പ്രസിണ്ടന്റ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ച വരികയായിരുന്നു. സിപിഐ എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി, സിഐടിയു മേഖല  സെക്രട്ടറിതുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

ഭാര്യ: സിന്ധു (അധ്യാപിക, ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ മരട് ). മക്കൾ: കിരൺ (കാനഡ), കെസിയ (വിദ്യാർത്ഥിനി).

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!