/
6 മിനിറ്റ് വായിച്ചു

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് അംഗീകാരം ലഭിക്കുന്ന ഉത്തരമലബാറിലെ ആദ്യത്തെ സ്വകാര്യ ആശുപതി ആയി ആസ്റ്റര്‍ മിംസ് കണ്ണൂർ

കണ്ണൂര്‍ : മാതൃശിശു സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷവും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവും ഉറപ്പ് വരുത്തുന്നതിനുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി പാലിച്ചതിനുള്ള അംഗീകാരമായ മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ഹോസ്പിറ്റലായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തെരഞ്ഞെടുത്തു. ഉത്തര മലബാറില്‍ ഈ അംഗീകാരം ലഭിക്കുന്ന ഏക സ്വകാര്യ ആശുപത്രിയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആണ്.

മാതൃശിശു സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്ന ആശുപത്രികളെയാണ് മദര്‍ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവിന് പരിഗണിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണജോര്‍ജ്ജില്‍ നിന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ പ്രതിനിധികളായ ഡോ.നന്തകുമാർ എം കെ , ഡോ. ഗോകുൽ ദാസ്, ഡോ. ശ്രീകാന്ത് സി നായനാർ ,ഷീബ സോമൻ , ജിൻസി എന്നിവര്‍ അംഗീകാരം ഏറ്റുവാങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!