/
5 മിനിറ്റ് വായിച്ചു

ഫോൺ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി

പേരാവൂർ | ഓൺലൈനിൽ ഫോൺ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി. മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയിൽ കേളകം പൊലീസ് കേസെടുത്തു. 7299 രൂപയുടെ റെഡ്മി ഫോണാണ് ഓർഡർ ചെയ്തത്.

ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈൽ ഫോൺ ബുക്ക് ചെയ്തത്. ഇരുപതാം തീയതി ഓർഡർ ചെയ്ത ഫോൺ വീട്ടിലെത്തി. മുരിങ്ങോടിയിലുളള ഏജൻസിയാണ് ആമസോൺ കവറെത്തിച്ചത്. ക്യാഷ് ഓൺ ഡെലിവറി ആയതിനാൽ കൊറിയറുമായി വന്നയാൾക്ക് 7299 രൂപയും നൽകി. കവർ തുറന്ന് നോക്കിയപ്പോഴാണ് ഫോണിൻ്റെ പെട്ടിയിൽ മരക്കഷ്ണം കണ്ടത്.

പറ്റിക്കപ്പെട്ടന്ന് മനസിലായ ഉടനെ തന്നെ കൊറിയറുമായി വന്നയാളെ സംഭവം വിളിച്ചറിയിച്ചു. മൂന്ന് ദിവസത്തിനുളളിൽ റിട്ടേൺ എടുക്കാമെന്നായിരുന്നു മറുപടി. പിന്നീട് കസ്റ്റമർ കെയറിലും പരാതിപ്പെട്ടു. പണം തിരിച്ചു തരാമെന്ന് മറുപടി വന്നു. എന്നാൽ ഫോൺ കൈപ്പറ്റിയതുകൊണ്ട് പണം തിരിച്ചുതരാനാകില്ലെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!