/
5 മിനിറ്റ് വായിച്ചു

ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പ്പിച്ച് എം കെ സ്റ്റാലിന്റെ ഭാര്യ

ഗുരുവായൂര്‍ | തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം വഴിപാടായി സമര്‍പ്പിച്ചു. പതിനാല് ലക്ഷത്തിലേറെ രൂപ വില വരുന്ന 32 പവന്റെ സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്.

വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ എത്തിയ ദുര്‍ഗ സ്റ്റാലിന്‍ ഉച്ചയോടെ ആണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സ്വര്‍ണ കിരീടത്തിന് പുറമേ അരച്ചു കഴിഞ്ഞ ചന്ദന മുട്ടികളുടെ ബാക്കി വരുന്ന ചെറിയ കഷണങ്ങള്‍ അരയ്ക്കാനുള്ള ഒരു യന്ത്രവും ദുര്‍ഗ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് യന്ത്രത്തിന്റെ വില.

കോയമ്പത്തൂരിലുള്ള വ്യവസായിയുടെ സഹായത്തോടെ ആണ് ദുര്‍ഗ സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തില്‍ നിന്ന് നേരത്തെ വാങ്ങിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!