ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി. 20 രൂപക്ക് നൽകി യിരുന്ന ഊണിന് ഇനി മുതൽ 30 രൂപ നൽകണം. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപയാണ്.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. സാധാരണ ഗതിയിൽ ഓരോ ജനകീയ ഹോട്ടലിനും വിൽപനക്ക് അനുസരിച്ച് നാല് മുതൽ പത്ത് വരെ ജീവനക്കാരാണ് ഉള്ളത്.