/
3 മിനിറ്റ് വായിച്ചു

കഞ്ചാവ് പിടിച്ചു

മട്ടന്നൂർ | എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മറുനാടൻ തൊഴിലാളികളായ രണ്ട് പേരിൽ നിന്ന് 32 ഗ്രാം കഞ്ചാവ് പിടികൂടി. പ്രിവൻറീവ് ഓഫീസർ കെ ആനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ നാലാങ്കേരിയിൽ നടത്തിയ പരിശോധനയിൽ ബംഗാൾ സ്വദേശിയായ തേജാറുൾ ആലമിൽ നിന്ന് 15 ഗ്രാം കഞ്ചാവ് പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തു.

വായന്തോട് വെച്ച് ബംഗാൾ സ്വദേശിയായ ഹെലാലുദ്ദീനെ 17 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ സി ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചത്. സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്, റിജുൻ, ഡ്രൈവർ ജോർജ് എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!