/
6 മിനിറ്റ് വായിച്ചു

77ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യം

രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ ചെങ്കോട്ടയിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ, ഖാദി തൊഴിലാളികൾ, പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്‌സുമാർ എന്നിവരുൾപ്പെടെ 1,800 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

രാവിലെ 7ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നരേന്ദ്ര മോദിയുടെ പത്താമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണ് ഇന്ന് നടത്തുന്നത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷണൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ സമ്മാനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!