/
5 മിനിറ്റ് വായിച്ചു

ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക്, അ​ഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും

ഓണക്കിറ്റ് മഞ്ഞ കാർഡ് ഉള്ളവർക്ക്. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ ധാരണയായി. അനാഥാലയങ്ങൾക്കും അ​ഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.

കണ്‍സ്യൂമര്‍ഫെഡിൻ്റെ ഓണ ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിന് ഉള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന വ്യാപകമായി 1500 ഓണ ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും. നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍10 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!